നാടിന്റെ പ്രകൃതി സംരക്ഷണ- കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതും ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയവുമാണ്: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്
ഇരിങ്ങാലക്കുട: നാടിന്റെ പ്രകൃതി സംരക്ഷണ- കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതും ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയവുമാണെന്ന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്. തദ്ദേശ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അേദ്ദഹം. മുന്‍സിപ്പല്‍ ചെയര്മാന് സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സുധാ ദിലീപ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ സോണിയ ഗിരി, അഡ്വ. കെ.ആര്. വിജയ, അല്‍ഫോന്‍സാ തോമസ്, പി.ടി. ജോര്‍ജ്, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി സ്വാഗതവും മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജു യോഹന്നാന് നന്ദിയും രേഖപ്പെടുത്തി.