കയറില്‍ തീര്‍ത്ത വസ്ത്രങ്ങളുമായി ഫാഷന്‍ ഷോ

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗം 'നാരിഴ' എന്ന പേരില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോ.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗം നാരിഴ എന്ന പേരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചു. കയര്‍ കൊണ്ട് നിര്‍മ്മിച്ചെടുത്ത വസ്ത്രങ്ങളായിരുന്നു ഫാഷന്‍ ഷോയുടെ മുഖ്യ ആകര്‍ഷണം. പ്രമുഖ വ്യവസായിയും ഫിലിം പ്രൊഡ്യൂസറുമായ വിപിന്‍ പാറമേക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷതവഹിച്ചു. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗം മേധാവി മിസ് രഞ്ജിനി, അധ്യാപിക മിസ്. റിന്‍സി എന്നിവര്‍ പ്രസംഗിച്ചു.