കെസിബിസി മദ്യ വിരുദ്ധ സമിതി ഇരിങ്ങാലക്കുട കത്തീഡ്രല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കെസിബിസി മദ്യവിരുദ്ധ സമിതി ഇരിങ്ങാലക്കുട കത്തീഡ്രല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനു മുന്പില് നടന്ന പ്രതിഷേധ ധര്‍ണ മദ്യവിരുദ്ധസമിതി രൂപത ഡയറക്ടര്‍ ഫാ. ജോണ്‍പോള്‍ ഈയ്യന്നം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കെസിബിസി മദ്യവിരുദ്ധ സമിതി ഇരിങ്ങാലക്കുട കത്തീഡ്രല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനു മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മദ്യവിരുദ്ധസമിതി രൂപത ഡയറക്ടര്‍ ഫാ. ജോണ്‍പോള്‍ ഈയ്യന്നം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈമണ്‍ കാട്ടൂകാരന്‍ അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡന്റ് ജോയ് മൊളരിക്കല്, യൂണിറ്റ് സെക്രട്ടറി സന്ധ്യ ബൈജു, ട്രഷറര്‍ ഷാജി ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ലോനപ്പന് പഞ്ഞിക്കാരന്‍, ജോയിന്റ് സെക്രട്ടറി ബാബു ചെമ്പന്‍, മുന്‍ പ്രസിഡന്റ് ജോയ് ആലപ്പാട്ട്, സജി തോട്ടാന്‍, ജോളി തോമസ്, ഷിബു കാച്ചപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി