ഡ്രൈ ഡേ പെട്രോളിംഗ്; വീട്ടില്‍ മദ്യവില്പന നടത്തിയ യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഡ്രൈ ഡേ പെട്രോളിംഗില്‍ അനധികൃത വില്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ തെക്കുടന്‍ വീട്ടില്‍ ജിതേഷ് (46) ആണ് ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 500 രൂപ എന്നിവ സഹിതം പിടിയിലായത്. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എംജി അനൂപ് കുമാറിന്റെ നേത്യത്വത്തിലായിരുന്നു പെട്രോളിംഗ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസ് സംഘത്തില്‍ ഉദ്യഗസ്ഥരായ ബാബു സന്തോഷ്, ബിന്ദു രാജ്, ശോഭിത്, ശ്യാമലത എന്നിവരും ഉണ്ടായിരുന്നു.