ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് സംഘടിപ്പിച്ചു
![](https://irinjalakuda.news/wp-content/uploads/2024/06/BHARATHEEYA-VIDHYA-BHAVAN-LAHARI-VIRUDHA-CAMPAIN-1024x433.jpg)
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നടന്ന ലഹരി വിരുദ്ധ റാലി.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്കി. വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍ സന്നിഹിതയായിരുന്നു. മനുഷ്യച്ചങ്ങലയും തുടര്‍ന്ന് ലഹരി വിരുദ്ധ റാലിയും ഉണ്ടായിരുന്നു. പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ മെറീന, നിഷ നായര്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.