കിണറുകളില്‍ രാസമാലിന്യം; കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധസമരം നടത്തി
കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ മിനി ഇന്റെട്രിയല് എസ്റ്റേറ്റിന്റെ മുന്പില് നടന്ന പ്രധിഷേധസമരം.
കാട്ടൂര്‍: കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ മിനി ഇന്റെട്രിയല് എസ്റ്റേറ്റിന്റെ മുന്പില് പ്രധിഷേധസമരം നടത്തി. മിനി എസ്റ്റേറ്റിന്റെ സമീപമുള്ള കിണറുകളില്‍ രാസമാലിന്യം കലര്‍ന്നതില്‍ അധികാരികള്‍ നടപടികള്‍ സ്വീകരിക്കത്തില് പ്രധിഷേധിച്ചു കൊണ്ടാണ് സമരം നടത്തിയത്. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മോളി പിയൂസ് സ്വാഗതവും, എ.എസ്. ഹൈദ്രോസ്, ജയ്ഹിന്ദ് രാജന്, എം.ജെ. റാഫി, ബെറ്റി ജോസ്, ഡോമിനി ആലപ്പാട്ട്, വിന്‍സന്റ് തെക്കേകര എന്നിവര്‍ സംസാരിച്ചു. സമരത്തിന് ജോമോന് വലിയ വീട്ടില്‍, സി.എല്‍. ജോയി, പി.കെ. ചന്ദ്രന്, വിന്‍സന്റ് കവലക്കാട്ട് പഞ്ചായത്ത് മെമ്പര്‍മാരായ അംബുജ രാജന്, ഇ.എല്‍. ജോസ്, സ്വപ്ന ജോര്‍ജ്, എന്നിവര്‍ നേതൃത്വം നല്കി. റംഷാദ്, ജലില്‍ കരിപ്പാകുളം, ലത്തീഫ്, ദേവധാസ്, മജീദ്, ബാബു മൂലയില്‍, മധുജഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു