ശക്തമായ കാറ്റില്‍ നൂറോളം നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു

താഴേക്കാട് കൂന്തിലി ജോസ് മകന് സിന്റോ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന നൂറോളം വാഴകള്‍ ഒടിഞ്ഞ നിലയില്‍.
താഴേക്കാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ നൂറോളം നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു. താഴേക്കാട് കൂന്തിലി ജോസിന്റെ മകന് സിന്റോ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന 1100 വാഴകളിലെ നൂറ് വാഴകളാണ് ഒടിഞ്ഞുവീണത്. പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയ സിന്റോ ഭൂമി പാട്ടത്തിന് എടുത്താണ് കൃഷിചെയ്തുവരുന്നത്. മുമ്പ് കാറ്റില്‍ 60 വാഴകള്‍ ഒടിഞ്ഞുവീണിരുന്നതായി സിന്റോ പറഞ്ഞു.