സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട: കൊച്ചിയില്‍ നടന്ന കേരള സ്കൂള്‍ കായിക മേളയില്‍ ഷൂട്ടിംഗില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഹന്നാ ജോണിനേയും, ഭാരധ്വഹന മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അഥീന തൊട്ടാനെയും ഇരിങ്ങാലക്കുട ഉപജില്ലാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ബൈജു കൂവപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപജില്ലാ കലോത്സവം ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക് സ്വാഗതം പറഞ്ഞു. ഫസ്റ്റ് അസിസ്റ്റന്റ് ഷീജ, സ്റ്റാഫ് സെക്രട്ടറി പാര്‍വ്വതി, നെസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. പിടിഎയുടെ വക സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഐസ്ക്രീം വിതരണം ചെയ്തു. സ്കൂള്‍ കലോത്സവ കണ്‍വീനര്‍ ഷീജ നന്ദിയും പറഞ്ഞു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു