വീട്ടില്‍ അതിക്രമിച്ച് കയറി ശുചിമുറി തകര്‍ത്തതായി പരാതി

ഇരിങ്ങാലക്കുട: കരുവന്നൂര്‍ മൂര്‍ക്കനാട് ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി ശുചിമുറി തകര്‍ത്തതായി പരാതി. നഗരസഭ ഒന്നാം വാര്‍ഡില്‍ കട്ടംപ്പിള്ളി റോഡില്‍ കറത്തുപറമ്പില്‍ ചന്ദ്രന്റെ വീട്ടിലെ ശുചിമുറിയാണ് തകര്‍ത്തത്. സംഭവത്തില്‍ ബന്ധുവിനെതിരെ ചന്ദ്രന് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്കി. ബന്ധുക്കള്‍ തമ്മിലെ സ്വത്ത് തര്‍ക്കം കോടതി പരിഗണനയില്‍ ഇരിക്കവേയാണ് സംഭവം. പത്തു വയസുള്ള പെണ്‍കുട്ടിയടക്കം അയല്‍ വീടുകളെ ആശ്രയിച്ചാണ് പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതെന്നും വീടും തകര്‍ക്കുമെന്ന് ഭീഷണിയുണ്ടെന്നും കുടുംബം പറയുന്നു.