ക്രൈസ്റ്റ് കോളജ് സമഗ്ര ജിയോളജിക്കല്‍ എക്സ്പോയും കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമും ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ജിയോളജിക്കല്‍ എക്സ്പോയും കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമും ആരംഭിച്ചു. ഡോ. ഡൈനോസോര്‍ എന്നറിയപ്പെടുന്ന പ്രിന്‍സസ് നവാബ്സാദി ആലിയ സുല്‍ത്താന ബാബി ജിയോളജിക്കല്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ബാലാസിനോറിലെ ഡൈനോസോര്‍ ഫോസില്‍ സമ്പന്നമായ പ്രദേശങ്ങളില്‍ നിന്നുള്ള അവരുടെ വിപുലമായ പുരാജീവശാസ്ത്ര ഗവേഷണ പരിചയം ഈ പരിപാടിക്ക് കൂടുതല്‍ മൂല്യം പകരുന്നു.
പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യുവമനസുകളില്‍ ശാസ്ത്രീയ കൗതുകവും പരിസ്ഥിതി അവബോധവും വളര്‍ത്തുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ എക്സ്പോ എന്ന് ക്രൈസ്റ്റ് കോളജിലെ ജിയോളജി വിഭാഗം മേധാവി തരുണ്‍ ആര് പറഞ്ഞു. മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ. ആന്റോ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.