എം.ടി. വാസുദേവന്‍നായരുടെ വിയോഗം; വര്‍ണ്ണക്കുട 26, 27 തിയതികളിലെ പരിപാടികള്‍ മാറ്റി വച്ചു
ഡിസംബര്‍ 28, 29, 30 തീയതികളില്‍ മെഗാ ഇവന്റുകള്‍ അടക്കമുള്ള പരിപാടികള്‍ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: എം.ടി.യുടെ വിയോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്നു വരുന്ന വര്‍ണ്ണക്കുട സാംസ്കാരികോത്സവത്തിന്റെ രണ്ട് ദിവസത്തെ പരിപാടികള്‍ മാറ്റി വച്ചു. ഡിസംബര്‍ 26, 27 തിയതികളിലെ പരിപാടികള്‍ മാറ്റിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 28, 29, 30 തീയതികളിലേക്കാണ് പരിപാടികള്‍ മാറ്റിയിട്ടുള്ളത്. മെഗാ ഇവന്റുകളായ സിത്താര കൃഷ്ണകുമാറിന്റെ മ്യൂസിക് ബാന്‍ഡ് ഡിസംബര്‍ 28 നും ആല്‍മരം മ്യൂസിക് ബാന്‍ഡ് 29 നും ഗൗരിലക്ഷ്മി നയിക്കുന്ന ഡാന്‍സ് മ്യൂസിക് ബാന്‍ഡ് 30 നും നടക്കുമെന്ന് മന്ത്രി അറിയിച്ചു. സംഘാടകരും ജനപ്രതിനിധികളുമായ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആനീസ് കൊലപാതകം; സര്‍ക്കാര്‍ നിസംഗതയിലെന്ന് തോമസ് ഉണ്ണിയാടന്
ജവഹര്‍ലാല്‍ നെഹ്റു ജന്മദിനാചരണം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു