കല്ലംകുന്ന് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി
കല്ലംകുന്ന്: കല്ലംകുന്ന് പള്ളിയില്‍ ഇടവമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഫാ. ജോസഫ് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ജനുവരി നാല്, അഞ്ച്, ആറ് തിയതികളിലാണ് തിരുനാള്‍. ജനുവരി നാല് വരെ ദിവസവും രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. നാലിന് രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 7.50ന് അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് കൂടുതുറക്കല്, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍, ലൈ
റ്റ് ആന്‍ഡ് സൗണ്ട് ഷോ. തിരുനാള്‍ദിനമായ അഞ്ചിന് രാവിലെ 10ന് പ്രസുദേന്തിവാഴ്ച തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. മെല്വിന് പെരേപ്പാടന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി സന്ദേശം നല്‍കും. വൈകീട്ട് 4.30ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണ സമാപനം, തിരുശേഷിപ്പിന്റെ ആശീര്‍വാദം, വര്‍ണമഴ, ബാന്റ് മേളം. ആറിന് മരിച്ചവരുടെ അനുസ്മണദിനത്തില് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ്. 12ന് തിരുനാള്‍ എട്ടാമിടദിനത്തില്‍ രാവിലെ ഏഴിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. പള്ളിചുറ്റി പ്രദക്ഷിണം. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിജോ മേനോത്ത്, ജനറല്‍ കണ്‍വീനര്‍ പൊഴോലിപറമ്പില്‍ വറീത് ജോര്‍ജ്, കൈക്കാരന്മാരായ പൊഴോലിപറമ്പില്‍ റാഫേല്‍ ജോസ്, പൊഴോലിപറമ്പില്‍ ജോസഫ് ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.