ക്രൈസ്റ്റ് കോളജിലെ മലയാളഭാഷ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഫ. മാമ്പുഴ കുമാരന് എന്‍ഡോവ്മെന്റ് പുരസ്കാരം
ഇരിങ്ങാലക്കുട: പ്രശസ്ത മലയാള സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം അധ്യക്ഷനുമായിരുന്ന പ്രഫ. മാമ്പുഴ കുമാരന്റെ പേരില്‍ കുടുംബാംഗങ്ങള്‍ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി. ക്രൈസ്റ്റ് കോളജിലെ മലയാളഭാഷ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിട്ടാണ് ഒരു ലക്ഷം രൂപയുടെ ഈ എന്‍ഡോവ്മെന്റ് നല്‍കുന്നത്. പഠന മികവും സര്‍ഗാത്മക ഇടപെടലുകളും ക്രിയാത്മകമായ പ്രവര്‍ത്തന മികവും പരിഗണിച്ച് സമ്മാനിക്കുന്ന ഈ പുരസ്കാരം എല്ലാവര്‍ഷവും വായനാവാരത്തോടനുബന്ധിച്ച് ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി സമ്മാനിക്കുന്നതാണ്. കോളജിന് വേണ്ടി മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, പ്രഫ. കെ.ജെ. ജോസഫ് എന്നിവര്‍ ചേര്‍ന്നു എന്‍ഡോവ്മെന്റ് തുക ഏറ്റുവാങ്ങി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി