ഈ കാരുണ്യയാത്ര, അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിക്കായ്
ഇരിങ്ങാലക്കുട: ബസപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്കായി തൃശൂര്കൊടുങ്ങല്ലൂര് റൂട്ടിലെ ഒരു വിഭാഗം ബസുകള്‍ കാരുണ്യയാത്ര നടത്തി. പൂച്ചിന്നിപ്പാടത്ത് സ്വകാര്യ ബസ് ഇടിച്ച് തൊട്ടിപ്പാള്‍ സ്വദേശി നീലങ്കാവില്‍ വിന്‍സെന്റ് മരിക്കുകയും മകള്‍ വിപിനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 16 നാണ് അപകടം സംഭവിച്ചത്.
വിന്‍സെന്റും മകള്‍ വിപിനയും ബൈക്കില്‍ പെരുമ്പിള്ളിശേരിയിലേക്ക് പോകുമ്പോഴാണ് വടക്കുംനാഥന് എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചത്. വിന്‍സെന്റ് അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തലക്കും വാരിയെല്ലിനും കാലിനും ഗുരുതര പരിക്കറ്റ വിപിന എര്ണാക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്വകാര്യ സ്കൂളില്‍ താത്കാലിക തസ്തികയിലെ അധ്യാപികയാണ് വിപിന. 30 ലക്ഷം രൂപ വിപിനയുടെ ചികിത്സയ്ക്കായി വേണ്ടിവരും.
ഈ സാഹചര്യത്തിലാണ് തൃശൂര്കൊടുങ്ങല്ലൂര് റൂട്ടിലോടുന്ന 20 ബസുകളുടെ ഉടമകള്‍ കാരുണ്യയാത്ര നടത്താന്‍ തീരുമാനിച്ചത്. ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഫഌഗ്ഓഫ് നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് അധ്യക്ഷയായി. വിപിനയുടെ സഹോദരി മീനു വിന്‍സെന്റ്, കരുവന്നൂര്‍ ജനകീയ പ്രതിരോധസമിതി പ്രസിഡന്റ് അക്കു അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.
വേഗത കുറക്കണംബസ് ഡ്രൈവര്‍മാരോട് അഭ്യര്‍ഥനയുമായി മരണപ്പെട്ട വിന്‍സെന്റിന്റെ മകള്‍ മീനു വില്‍സണ്‍
ബസ് ഓടിക്കുന്നവര്‍ ഒന്നു പ്രത്യേകം ശ്രദ്ധിക്കണം, എല്ലാവരും തന്നെ വളരെ വേഗതയിലാണ്, ബസ് അമിത വേഗതയിലാണെങ്കില്‍ മറ്റുള്ളവരുടെ ജീവന് അപകടത്തിലാകും എന്ന മുന്‍വിധിയോടെ വേഗത കുറച്ച് പോകണമെന്ന് മീനു വില്‍സണ്‍. മീനു വില്‍സന്റ് ആവശ്യപ്പട്ടതനുസരിച്ച് ഈ നിര്‍ദേശം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഫഌഗ്ഓഫ് ചടങ്ങില്‍ തുറന്നു പറഞ്ഞു.

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ