ഗുരുസ്മൃതി നാട്യ വാദ്യോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: പത്മശ്രി പി.കെ. നാരായണന് നമ്പ്യാര് അനുസ്മരണത്തിന്റെ ഭാഗമായി പി.കെ. നാരായണന് നമ്പ്യാര് സ്മാരക സമിതി ഇരിങ്ങാലക്കുട ഡോക്ടര് കെ.എന്. പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ച് അമ്മന്നൂര് ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില് ആരംഭിച്ച നാട്യ വാദ്യോത്സവം സമാപിച്ചു. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ മിഴാവില് തായമ്പക കിള്ളിക്കുറിശി മംഗലം ഉണ്ണികൃഷ്ണന് നമ്പ്യാരുടെ പാഠകം, കലാമണ്ഡലം കൃഷ്ണന്ദു അവതരിപ്പിച്ച നങ്ങ്യാര് കൂത്ത്, പൊതിയില് നാരായണ ചാക്യാര് അവതരിപ്പിച്ച മത്തവിലാസം കപാലി, തപതീസംവരണം കൂടിയാട്ടം, സെമിനാര്, സംവാദം എന്നിവ ആദ്യ ദിവസം അരങ്ങേറി
സമാപന ദിവസം നടന്ന അനുസ്മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ്മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ. കെ.എന്. പിഷ്ടാരി സ്മരക കഥകളി ക്ലബ് സെക്രട്ടറി രമേശന് നമ്പീശന് അധ്യക്ഷത വഹിച്ച സമ്മേളനത്തില് കൂടിയാട്ട ആചാര്യന്മാര് പങ്കെടുത്തു. പി.കെ. നാരായണന് നമ്പ്യാര് സ്മാരക സമിതി പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും സെക്രട്ടറി കലാമണ്ഡലം രതീഷ് ഭാസ് നന്ദിയും പറഞ്ഞു. മിഴാവില് ഡബിള്തായമ്പക, കേളി, ചാക്യാര് കൂത്ത്, കൂടിയാട്ടം എന്നിവക്ക് പുറമെ വാദന സംബന്ധമായ വിഷയങ്ങളെ കേന്ദ്രീകരിച്ച് സെമിനാറും നടന്നു.