റോഡ് പൊളിച്ച് പൈപ്പ് ഇടുന്നു, ജന ജീവിതം ദുസ്സഹമായതായി നാട്ടുക്കാര്
കരുവന്നൂര്‍: കരുവന്നൂര്‍ വാട്ടര്‍ അഥോറിറ്റിയുടെ പബ്ഹൗസ് മുതല്‍ റോഡ് പൊളിച്ച് വലിയ പൈപ്പ് ഇടുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതു മൂലം ഈ പ്രദേശത്തെ പരിസരവാസികള്‍ക്കു ജീവിതം ദുസ്സഹമായിരിക്കുന്നതായി നാട്ടുക്കാരുടെ പരാതി. അശാസ്ത്രീയമായ രീതിയിലാണ് പണികള്‍ നടക്കുന്നതാണ് പരാതിക്ക് കാരണമായുള്ളത്. കാല്‍നടയാത്രക്കാര്‍ക്കും ബൈക്ക് യാത്രകാര്‍ക്കും, ഈ നിര്‍മാണ പ്രവര്‍ത്തിയുടെ മണ്‍പൊടി പറന്ന് ജനജീവിതം ദുരിതത്തിലാണ്.
വീടുകളില്‍ പ്രായമായവരും, കുട്ടികളും രോഗികളും ഉണ്ട്. ഇവര്‍ക്ക് ഈ പൊടിശല്യം മൂലം വളരെ പ്രയാസം അനുഭവിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വാട്ടര്‍ അഥോറിറ്റിയുടെ അധികാരികളൊട് പലവട്ടം പാരാതിപ്പെട്ടു എങ്കിലും ഇതുവരെ ഒരു നടപ്പടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ദിവസത്തില്‍ ഒരു പ്രാവശ്യം എങ്കിലും റോഡ് പൊളിച്ച ഭാഗങ്ങളില്‍ വെള്ളം സ്പ്രേ ചെയ്തു കൊടുത്താല്‍ ഈ പൊടിശല്യം ഒരു പരിധി വരെയെങ്കിലും തടയുവാന്‍ സാധിക്കും. ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് കരുവന്നൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബ്ലോക്ക് ഭാരവാഹികളായ ജോബി തെക്കൂടന്‍, ടി.എ. പോള്‍, എ.കെ. മോഹന്‍ദാസ്, കെ.കെ. അബ്ദുള്ളക്കുട്ടി, മണ്ഡലം നേതാക്കള്‍ ആയ പി.ഐ. രാജന്, ടി.ഒ. ഫ്ലോറന്, സിജി ജോസഫ്, കെ.കെ. ഡേവിസ്, എ.കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.