സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെയും ലഹരിക്കെതിരെയും ബോധവല്ക്കരണ ചാര്ട്ടുകള് സ്ഥാപിച്ചു
ഇരിങ്ങാലക്കുട: മാപ്രാണം ഹോളി ക്രോസ് ഹയര് സെക്കന്ഡറി സ്കൂളിലെ എന്എസ്എസ് വളണ്ടിയേര്സ് പൊറത്തിശേരി മഹാത്മാ യുപി സ്കൂള് പരിസരത്ത് അമിത വേഗതക്കെതിരെയും ലഹരിക്കെതിരെയും ബോധവല്ക്കരണ ചാര്ട്ടുകള് സ്ഥാപിച്ചു. ഇരിങ്ങാലക്കുട, തൃശൂര് ഭാഗങ്ങള് സൂചിപ്പിക്കുന്ന സൈന് ബോര്ഡ്കള് പൊറത്തിശേരി പ്രദേശത്തു സ്ഥാപിച്ചു. വാര്ഡ് കൗണ്സിലര് സി.സി. ഷിബിന്, മഹാത്മാ സ്കൂള് പ്രധാനാധ്യാപിക പി.ജി. ബിന്ദു, പ്രോഗ്രാം ഓഫീസര് എം.പി. ഗംഗ തുടങ്ങിയവര് സന്നിഹിതരായിരുന്നു. അമിത വേഗത്തിനെതിരെയും ലഹരിക്കെതിരെയും പുതിയ തലമുറ മനസറിഞ്ഞു പ്രവര്ത്തിക്കുന്നതില് വാര്ഡ് കൗണ്സിലര് സി.സി. ഷിബിന് അഭിനന്ദനം രേഖപ്പെടുത്തി.