കാരുണ്യയാത്ര, അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്കു തുക കൈമാറി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ ഒരു വിഭാഗം ബസുകള്‍ കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച തുക പഞ്ചായത്തംഗം ശ്രുതിക്ക് കൈമാറുന്നു.
ഇരിങ്ങാലക്കുട: ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്കായി തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ ഒരു വിഭാഗം ബസുകള്‍ കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച തുക കൈമാറി. 21 ഓളം ബസുകള്‍ കാരുണ്യ യാത്രയായി സര്‍വീസ് നടത്തിയത്. സുമനസുകളായ യാത്രികര്‍ ബസ് ചാര്‍ജും അതിലധികവും നല്‍കിയതായി ബസ് ജീവനക്കാര്‍ പറഞ്ഞു. പിരിഞ്ഞ് കിട്ടിയ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയാണ് ചികിത്സക്കായി കൈമാറിയത്. പൂച്ചിന്നിപ്പാടത്ത് സ്വകാര്യ ബസ് ഇടിച്ച് തൊട്ടിപ്പാള്‍ സ്വദേശി നീലങ്കാവില്‍ വിന്‍സെന്റ് മരിക്കുകയും മകള്‍ വിപിനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 16 നാണ് അപകടം സംഭവിച്ചത്. വിന്‍സെന്റും മകള്‍ വിപിനയും ബൈക്കില്‍ പെരുമ്പിള്ളിശേരിയിലേക്ക് പോകുമ്പോഴാണ് വടക്കുംനാഥന് എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചത്. വിന്‍സെന്റ് അപകട സ്ഥലത്ത് വച്ചെ് തന്നെ മരണപ്പെട്ടു. തലക്കും വാരിയെല്ലിനും കാലിനും ഗുരുതര പരിക്കേറ്റ വിപിന എറണാക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ സ്കൂളില്‍ താത്കാലിക തസ്തികയിലെ അധ്യാപികയാണ് വിപിന. 30 ലക്ഷം രൂപ വിപിനയുടെ ചികിത്സയ്ക്കായി വേണ്ടിവരും. ഈ സാഹചര്യത്തിലാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന 21 ബസുകളുടെ ഉടമകള്‍ കാരുണ്യയാത്ര നടത്താന്‍ തീരുമാനിച്ചത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ജോയ് തൊട്ടിപ്പാള്‍, പഞ്ചായത്തംഗം ശ്രുതിക്ക് തുക കൈമാറി.

പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം