രാഷ്ട്രീയ ജനതാദള്‍ ഇടത് മുന്നണിയിലെ മൂന്നാം കക്ഷിയാണെന്നുള്ള തിരിച്ചറിവ് ഏവര്‍ക്കും നല്ലതാണ്-യൂജിന്‍ മോറേലി
ഇരിങ്ങാലക്കുട: രാഷ്ട്രീയ ജനതാദള്‍ ഇടത് മുന്നണിയിലെ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്നാം കക്ഷിയാണെന്നുള്ള തിരിച്ചറിവ് ഏവര്‍ക്കും നല്ലതാണെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി പറഞ്ഞു. ആര്‍ജെഡി ഇരിങ്ങാലക്കുട നിയോജക മണ്ഡലതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് രാഷ്ട്രീയം നെഞ്ചിലേറ്റിയ ജനതാ പ്രവര്‍ത്തകര്‍ അധികാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഇല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അളവുകോലുകളില്‍ ഇടതു മുന്നണിയിലെ രണ്ടാം കക്ഷി ചിലയിടങ്ങളിലെങ്കിലും ആകുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പാര്‍ട്ടിയെ തഴയുന്നതിന് ശ്രമിക്കുന്നവര്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്ന കാലം അധികം വിദൂരമല്ലായെന്ന് ബോധ്യപ്പെടും.
ഇരിങ്ങാലക്കുട നഗരസഭയെ പതിറ്റാണ്ടുകള്‍ നയിച്ചിരുന്ന ആദ്യ കാല ജനതാദള്‍ നേതാക്കളായിരുന്ന എം.പി. കൊച്ചു ദേവസി, റോസ് വില്യംസ്, അഡ്വ. എ.പി. ജോര്‍ജ്, വി.കെ. രാമന് മാസ്റ്റര്‍ തുടങ്ങിയവര്‍ ഇരിങ്ങാലക്കുട നഗരത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സോഷ്യലിസ്റ്റ് നേതാക്കളാണ്. സീനിയര്‍ സോഷ്യലിസ്റ്റും മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സന്റ് ഊക്കന്‍ ആദ്യ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ലാ ഭാരവാഹികളായ ജോര്‍ജ് കെ. തോമസ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, സംസ്ഥാന കമ്മിറ്റി അംഗം കാവ്യ പ്രദീപ്, മഹിളാ ജനതാ ജില്ലാ സെക്രട്ടറി കലാ രാജീവ്, സംസ്ക്കാരിക വേദി സംസ്ഥാന കണ്‍വീനര്‍ സിബി കെ. തോമസ്, സിനിമാസംവിധായകന് തോംസണ്‍, ടി.വി. ബാബു, എം.ഡി. ജോയ്, പി.ജി. ബെന്നി, എം.എല്‍. ജോസ് എന്നിവര്‍ പ്രസംഗിച്ചു.