ഐവൈഎഫ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ചൈതന്യ എടതിരിഞ്ഞി, ഫീനിക്സ് ചെട്ടിയാല്‍ എന്നിവര്‍ ജേതാക്കള്‍
എടതിരിഞ്ഞി: എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വി.വി. രാമന് അഞ്ചാമത് പഞ്ചായത്ത് തല സെവന്‍സ് ടൂര്‍ണമെന്റില്‍ ചൈതന്യ എടതിരിഞ്ഞി, ഫീനിക്സ് ചെട്ടിയാല്‍ എന്നിവര്‍ ജേതാക്കളായി. തൃശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് കിക്ക് ഓഫ് ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങ് നിര്‍വഹിച്ചത് സന്തോഷ് ട്രോഫി ഗോള്‍കീപ്പര്‍ ആയിരുന്ന അല്‍ക്കേഷ് രാജാണ്.
വിന്നേഴ്സിന് 10001 രൂപ ക്യാഷ് പ്രൈസും, എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്തുതൊഴിലാളി യൂണിയന് നല്കുന്ന എവറോളിംഗ് ട്രോഫിയും, റണ്ണേഴ്സിനു 5001 രൂപ ക്യാഷ് പ്രൈസും. എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് മദ്യവ്യവസായി തൊഴിലാളി യൂണിയന് നല്കുന്ന എവറോളിംഗ് ട്രോഫിയും നല്കി. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണുശങ്കര്‍, സിപിഐ ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, മണ്ഡലം കമ്മിറ്റി അംഗം കെ.വി. രാമകൃഷണന് എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ് എടതിരിഞ്ഞി മേഖല ഭാരവാഹികളായ പി.എസ്. കൃഷ്ണദാസ്, വി.ആര്. അഭിജിത്ത് സഖാക്കളായ കെ.പി. കണ്ണന്, എം.കെ. മുരളീധരന്, ജിബിന്‍ ജോസ്, മിഥുന് പോട്ടക്കാരന്‍, വി.ഡി. യാദവ്, ഇ.എസ്. അഭിമന്യു, അന്‍ഷാദ്, ധനൂഷ് എന്നിവര്‍ നേതൃത്വം നല്കി.