അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
അജയ് (18), സൂര്യജിത്ത് (25).
പ്രതികളില്‍ മൂന്നു പേര് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്
കാട്ടൂര്‍ : അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ മൂന്നു പേര് അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി നികര്‍ത്തില്‍ വീട്ടില്‍ അജയ് (18), ആലപ്പുഴ ചേര്‍ത്തല കുന്നേല്‍ നികര്‍ത്ത് വീട്ടില്‍ സൂര്യജിത്ത് (25) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെയുമാണ് ആലപ്പുഴയില്‍ നിന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
കാക്കാത്തുരുത്തിയില്‍ എടതിരിഞ്ഞി സ്വദേശി അലകത്തില്‍ വീട്ടില്‍ അനിലന്‍ (58) വാടകക്കെടുത്തു നടത്തിവരുന്ന പലചരക്ക് കടയുടെ ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് കടന്ന് കടയിലെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 50000 (അമ്പതിനായിരം രൂപ) മോഷണം ചെയ്ത് കൊണ്ടു പോയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കാട്ടൂരിലെ മോഷണം കൂടാതെ 2025 ഡിസംബര്‍ അവസാന ആഴ്ചയില്‍ കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷോപ്പില്‍ നിന്ന് 1,02,400രൂപയുടെ (ഒരു ലക്ഷത്തി രണ്ടായിരത്തി നാനൂറ് രൂപ) മുതലുകള്‍ മോഷ്ടിച്ചതും, അന്നനാട് കപ്പേളയുടെ അടുത്തുള്ള കെട്ടിടത്തിന് മുമ്പിലായി വച്ചിരുന്ന 70,000 രൂപ (എഴുപതിനായിരം രൂപ) വിലവരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതും, കൊടുങ്ങല്ലൂര്‍ ബൈപ്പാസ് റോഡിന് സമീപത്ത് നിന്ന് 150000 രൂപ (ഒന്നര ലക്ഷം രൂപ) വിലവരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതും അജയും കൂട്ടാളികളും ചേര്‍ന്നാണ്.
അജയ് കൊരട്ടി, കൊടുങ്ങല്ലൂര്‍, ആലപ്പുഴ നോര്‍ത്ത്, സൗത്ത്, മുഹമ്മ, ചേര്‍ത്തല പോലീസ് സ്റ്റേഷന് പരിധികളിലായി നാല് മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിച്ച കേസുകളിലും, രണ്ട് ഷോപ്പുകള്‍ കുത്തി തുറന്ന് മോഷണം നടത്തിയ കേസിലും, ക്ഷേത്രത്തില്‍ ഭണ്ഠാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും, യുവാവിനെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി.എല്‍.ഷാജു, കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ കെ.സി.ബൈജു, എസ്.ഐ.മാരായ എസ്.സബീഷ്, വി.ജെ.തോമസ്, ജി.എ.എസ്.ഐ മാരായ സി.ജി.ധനേഷ്, ഇ.എസ്.ജീവന്, ജി.എസ്.സി.പി.ഒ വി.കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികെ പിടികൂടിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
തടഞ്ഞ് നിര്‍ത്തി ഇഷ്ടികകഷണം കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട എഡ്യൂക്കേഷണല്‍ ഹബ്ബ് യാഥാര്ഥ്യകമാകുന്നു: മന്ത്രി ഡോ. ആര്. ബിന്ദു
ഷൈജോ ജോസ് ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ്
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് വര്‍ണ്ണപ്പൂക്കള്‍ മന്ത്രി ഡോ ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
മണ്ണിന്റെ കാവല്‍ക്കാരനുമായി സംവാദം: ചെറുവയല്‍ രാമനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കേളജിലെ ദേശീയ സെമിനാറില്‍ ആദരിച്ചു