എ.ഡി. ഫ്രാന്‍സിസ് കേരള കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം പ്രസിഡന്റ്

എ.ഡി. ഫ്രാന്‍സിസ്.
പൊറത്തിശേരി: എ.ഡി. ഫ്രാന്‍സിസ് ആഴ്ചങ്ങാടനെ കേരള കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിമാരായി യോഹന്നാന് കോമ്പാറക്കാരന്‍, സിന്റോ മാത്യു പെരുമ്പുള്ളി (ഓഫീസ് ചാര്‍ജ്), വൈസ് പ്രസിഡന്റ് മാരായി മോഹനന് ചാക്കേരി, അല്ലി സ്റ്റാന്‍ലി ചുണ്ടേപ്പറമ്പില്, ഷോണി. ടി. തിറയത്ത് തെക്കൂടന്‍ എന്നിവരെയും ട്രഷറര്‍ ആയി സബ്രഹ്മണ്യന് അരക്കും പറമ്പിലിനേയും തെരഞ്ഞെടുത്തു. ജില്ലാ സെകട്ടറി പി.ടി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, നിയോജക മണ്ഡലം സെക്രട്ടറി പി.വി. നോബിള്‍ എന്നിവര്‍ പ്രസംഗിച്ചു.