കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
എടതിരിഞ്ഞി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും ഭക്ഷ്യ കിറ്റ് വിതരണവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെന്ററില്‍ നടത്തി. മണ്ഡലം പ്രസിഡന്റ് എ.ഐ. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ സുനന്ദ ഉണ്ണികൃഷ്ണന് സ്വാഗതം ആശംസിച്ചു.
കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.കെ. ഷൗക്കത്തലി മുന്‍ മണ്ഡലം പ്രസിഡന്റ് കെ.ആര്. പ്രഭാകരന് മണ്ഡലം സെക്രട്ടറി കെ.ആര്. ഔസേപ്പ് പഞ്ചായത്ത് മെമ്പര്‍ ജോയ്സി ആന്റണി മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ വി.കെ. നൗഷാദ്, സി.കെ. ജമാല്‍, പി.എസ്. ജയരാജന്, എം.സി. നീലാംബരന്‍, എ.എം. അശോകന്, സുബ്രഹ്മണ്യന്, അഷ്റഫ്, ടി.കെ. മോഹന്‍ദാസ്, എസ്. സുധേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.