അഞ്ചു കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
ഇരിങ്ങാലക്കുട: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അഞ്ചു കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഓപ്പറേഷന് ബ്രേക്ക് ടുബാക്കോയുടെ ഭാഗമായി എക്സൈസ് സിഐ ജിജു ജോസിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണു വിവിധ കടകളില്‍ നിന്നായി പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.