സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍
യുപി വിഭാഗം ഓട്ടന്തുള്ളലില് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ആരാധന അഭിലാഷ് (തൃശൂര്‍ ഹോളിഫാമിലി സ്കൂള്‍).
ആരാധന അഭിലാഷ് ഒന്നാംസ്ഥാനത്ത്
ഇരിങ്ങാലക്കുട: പുരാണകഥകളെ നര്‍മവും ആക്ഷേപഹാസ്യവും സമകാലിക സംഭവങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളലില് ഒരു പെണ്ടച്ച്. ചെറുപ്പത്തിലേ അഭ്യസിച്ച നൃത്തങ്ങളില്നിന്നു വ്യത്യസ്തമായി കലോത്സവത്തിനുവേണ്ടി മാത്രം പഠിച്ചെടുത്താണ് ഈ കൊച്ചുമിടുക്കി ഓട്ടന്തുള്ളല് അവതരിപ്പിച്ചത്. കൂടെ പരിശീലകയായ വടക്കാഞ്ചേരി സ്വദേശി കലാമണ്ഡലം അശ്വതി നാരായണനും. അവര്‍ ഒന്നിച്ചുപരിശ്രമിച്ചപ്പോള് ആരാധന അഭിലാഷിന് ലഭിച്ചതു എ ഗ്രേഡോടെ ഒന്നാംസ്ഥാനം. ആരാധയുള്പ്പടെ ഒമ്പതു മത്സരാര്‍ഥികളാണ് യുപി വിഭാഗത്തില്‍ മത്സരരംഗത്തുണ്ടായിരുന്നത്. നളചരിതം ഓട്ടന്തുള്ളല് കഥാഭാഗമാണ് അവതരിപ്പിച്ചത്. തൃശൂര്‍ ചെമ്പുക്കാവ് ഹോളിഫാമിലി സ്കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്ന ആരാധന അഭിലാഷ് കലോത്സവവേദികളിൽ കുച്ചിപ്പുടിയില്‍ സബ് ജില്ലാതലത്തില്‍ മികവു തെളിയിച്ചിട്ടുണ്ട്. പി.വി. അഭിലാഷും എന്‍.ആര്. സഞ്ജുവുമാണ് മാതാപിതാക്കള്‍.




നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍