ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍

ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായ ക്രൈസ്റ്റ് വിദ്യാനികേതന്‍ ടീം
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ ഐസിഎസ്ഇ സ്കൂളില്‍ വച്ച് നടത്തപ്പെട്ട ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍. അണ്ടര്‍ 14 ബോയ്സ് ഗേള്‍സ് വിഭാഗങ്ങളിലും അണ്ടര്‍ 19 ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളിലും ക്രൈസ്റ്റ് വിദ്യാനികേതന്‍ വിജയകിരീടം ചൂടി. അണ്ടര്‍ 17 ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ റണ്ണേര്‍സ് ആയി. സുവര്‍ണ്ണ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.