പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഓര്‍മദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണം അരിപ്പാലം സെന്ററില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ടി.ആര്. ഷാജു, ടി.ആര്. രാജേഷ്, ടി.എസ്. പവിത്രന്, പഞ്ചായത്ത് മെമ്പര്‍മാരായ കത്രീനജോര്ജ്, ജൂലിജോയ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചയാത്ത് മെമ്പര്‍ ലാലി വര്‍ഗീസ്, സ്വാഗതംവും മണ്ഡലം വൈസ് പ്രസിഡന്റ് പ്രിന്‍സ് മാത്യു നന്ദിയും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍
തൊമ്മാന പാടത്ത് പുല്ലും ചണ്ടിയും ഒഴുകിയെത്തി; കർഷകർ നിരാശയിൽ
കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
മാപ്രാണം ഹോളിക്രോസ് ഹൈസ്കൂളില്‍ നിന്നും വിരമിച്ചവര്‍
നന്തി കെഎല്‍ഡിസി കനാല്‍ ബണ്ടിന്റെ ഇരുവശത്തും തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു
അഞ്ചാമത് ഓള് കേരളാ സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : ക്രൈസ്റ്റ് കോളജ് ടീം വിജയികള്‍