ഫുട്ബോള്‍ ലഹരി തലയില്‍; മുടി വെട്ടലിലും കട്ട സപ്പോര്‍ട്ടുമായി അരിപ്പാലത്തെ മണി
ഫുട്ബോള്‍ ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച് തലമുടിയില്‍ ബ്രസീല്‍ എന്ന് ആലേഖനം ചെയ്ത അരിപ്പാലം സ്വദേശി ചേരക്കാടന് മണി.
അരിപ്പാലം: ലോകകപ്പ് ഫുട്ബോള്‍ ആരവം നാടെങ്ങും കത്തുമ്പോള്‍, ആരാധന മൂത്ത് തലവര തന്നെ മാറ്റിയെഴുതിയിരിക്കുകയാണ് ഒരു കടുത്ത ബ്രസീല്‍ ആരാധകന്. ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം ഉയരുമ്പോള്‍ ആരാധകര്‍ തങ്ങളുടെ പ്രിയ ടീമിനോടുള്ള സ്നേഹം വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ അരിപ്പാലം സ്വദേശി ചേരക്കാടന് മണിയുടെ ആരാധന അതില്‍നിന്ന് അല്പം വേറിട്ടതാണ്. ഇഷ്ട ടീമിനോടുള്ള തന്റെ അടങ്ങാത്ത പ്രണയം തലമുടിയിലൂടെയാണ് മണി ലോകത്തെ അറിയിക്കുന്നത്. ഓരോ ലോകകപ്പ് കാലവും മണിക്ക് കേവലം കളി കാണാനുള്ള സമയമല്ല, മറിച്ച് തന്റെ തലയെ പ്രിയപ്പെട്ട ടീമിനുള്ള ക്യാന്‍വാസാക്കി മാറ്റാനുള്ള അവസരം കൂടിയാണ്.
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുമ്പോഴെല്ലാം തല മുണ്ഡനം ചെയ്ത് പിന്നിലെ മുടിയില്‍ ബ്രസീല്‍ എന്ന് എഴുതിയാണ് മണി ടീമിനോടുള്ള പിന്തുണ പ്രകടിപ്പിക്കുന്നത്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. തലയുടെ ഭൂരിഭാഗവും മുണ്ഡനം ചെയ്ത്, ബാക്കി നിര്‍ത്തിയ മുടിയില്‍ പ്രത്യേക രീതിയില്‍ ‘ബ്രസീല്‍’ എന്ന് മണി സ്റ്റൈലായി കൊത്തിയെടുത്തിരിക്കുകയാണ്. ഫുട്ബോള്‍ മത്സരങ്ങളുടെ കടുത്ത ആരാധകനായ മണിയുടെ ആഗ്രഹം ഇത്തവണ ബ്രസീല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കണമെന്നാണ്. മഞ്ഞക്കുപ്പായക്കാര്‍ ലോകകിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍ മാത്രമാണ് മണിയുടെ ഇനിയുള്ള കാത്തിരിപ്പ്. കളി കളിക്കളത്തില്‍ മാത്രമല്ല, ആരാധകരുടെ തലയിലും നിറഞ്ഞുനില്ക്കുകയാണെന്ന് മണി തെളിയിക്കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി