കാലവര്‍ഷം കനക്കും മുമ്പ് ജാഗ്രത; മുകുന്ദപുരം താലൂക്കില്‍ മണ്ണിടിച്ചില്‍ ഭീഷണി; 32 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നോട്ടീസ്
വാതില്‍മാടം കോളനിയിലെ വീടുകളോട് ചേര്‍ന്ന് ഏതു സമയവും വീഴാറായി നില്ക്കുന്ന കുന്ന്.
ഇരിങ്ങാലക്കുട: കാലവര്‍ഷം കണക്കിലെടുത്ത് മുകുന്ദപുരം താലൂക്കില്‍ മൂന്ന് സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ 32 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ഇരിങ്ങാലക്കുട നഗരസഭയില്‍ പൊറത്തിശേരി മാടായിക്കോണം വില്ലേജില്‍ വാതില്‍മാടം കോളനി, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ തെക്കുംകര വില്ലേജില്‍ മുസാഫരിക്കുന്ന്, കാറളം പഞ്ചായത്തില്‍ കോഴിക്കുന്ന് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുള്ളത്. 2018 19 വര്‍ഷത്തെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിലായിരുന്നു പരിശോധന. മണ്ണു സംരക്ഷണ വകുപ്പ്, മൈനിംഗ് ആന്‍ഡ് ജിയോളജി, ഗ്രൗണ്ട് വാട്ടര്‍, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
കാലവര്‍ഷം ആരംഭിക്കും മുമ്പ് വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളിലെ 32 കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്കി. മുസാഫരിക്കുന്നിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങളുള്ളത്. 21 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ മുഖേന മാറിതാമസിക്കുവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സത്താര്‍ പനംപറമ്പില്‍, ഷംസുദ്ദീന് വലിയകത്ത്, മുഹമ്മദ് കുഴിക്കണ്ടത്തില്‍, സൈനബ കുംബളത്തുവീട്, നസീറ അറക്കപറമ്പില്‍, ആത്തിക്ക വെളുത്തേരി, ലുബീന കല്ലുവിള തേക്കേവീട്ടില്‍, ജാസ്മി പുഞ്ചപറമ്പില്‍, കൊച്ചാമി ഇടപ്പുള്ളി, ശോഭന ചെന്നറ, ഷമീറ ജാഫര്‍ കോക്കാത്തിലത്ത്, റംല ഹംസ ചീനിക്കാപുറത്ത്, അംബിക ശശി മൂത്തോളില്, മനോഹരന് വേലപറമ്പില്‍,
അയ്യപ്പന് മാണാന്, ഐഷാബി തെരുവില്‍, എം.വി. പ്രീതി കോഴിപറമ്പില്‍, ലൈല അറക്കല്‍, ഷക്കീല വാഴപറമ്പില്‍, ബിന്ദു സജീവന് പണ്ണാര്ത്തില്, വി.പി. മനീഷ് വേലപ്പറമ്പില് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൊറത്തിശേരി വാതില്‍മാടം കോളനിയില്‍ ഏഴു കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുഹറ ബീവി അറക്കല്‍, ഗിരീഷ് പേടിയ്ക്കാട്ടുപറമ്പില്, എലുവങ്കല്‍ സുരേഷ്, കാളിക്കുട്ടി ചേനങ്ങത്ത്, കുട്ടന് മുരിങ്ങത്ത്, ഭവാനി നൊച്ചിവളപ്പില്, പാറളത്ത് കല്യാണി എന്നിവര്‍ക്കാണ നോട്ടീസ് നല്‍കിയിട്ടുള്ളത്. കാറളം കോഴിക്കുന്നില്‍ രമേശ് മഠത്തിവീട്ടില്‍, വിമല അയ്യപ്പന് മുല്ലയ്ക്കല്, അമ്മിണി മനംപിലായ്ക്കല്, രാധാകൃഷ്ണന് വെള്ളാഞ്ചേരി എന്നീ നാല് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി