ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം സിനിമ സംവിധായകന് ജിജു അശോക് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മലയാള സിനിമ രംഗത്ത് അഭിനയ മികവു കൊണ്ട് തന്റേതായ ഇടംപിടിച്ച മഹാനടന് ഇന്നസെന്റിന്റെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ചു. സിനിമ സംവിധായകന് ജിജു അശോക് യോഗം ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പടിയൂര്‍ മനയില്‍ പി.വി. വിശാഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ടി.കെ. ശശി, കലാഭവന്‍ നൗഷാദ്, പി.കെ. അശോക് കുമാര്‍, സുകുമാരന്‍ തൃക്കാശേരി, കിംഗ്സ് മുരളി, വി.എം. ഗോപി, ജോഫി അവറാന്, ജയപ്രകാശ് എടക്കുളം, സ്മിജിത്ത് കുമാര്‍, സുന്ദരന്‍കുട്ടി കാരെക്കാട്ട്, ഉഷ ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. സൗപര്‍ണിക രജിതന്‍, സിദ്ധാര്‍ത്ഥ് സന്തോഷ് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. സുജയ് പടിയൂര്‍മന സ്വാഗതവും ബിജു ചന്ദ്രന് നന്ദിയും പറഞ്ഞു. ഭാരവാഹികളായി തോമസ് ചേനത്ത്പറമ്പില്‍ (പ്രസിഡന്റ്), രെഞ്ചു കാര്‍ത്യായനി (സെക്രട്ടറി), സുജയ് പടിയൂര്‍ മന (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു