കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിം് പഴയാറ്റിലിന്റെ പത്താംചരമവാര്ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന അനുസ്മരണബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: ആര്‍ക്കും സമീപിക്കാവുന്ന, ആരിലേക്കും ഇറങ്ങിചെല്ലുന്ന ലാളിത്യത്തിന്റെ സുവിശേഷവും വിശുദ്ധിനിറഞ്ഞ ആത്മീയാചാര്യനുമായിരുന്നു മാര്‍ ജെയിംസ് പഴയാറ്റിലെന്നും അദ്ദേഹത്തിന്റെ ജീവിതമാതൃക ഇരിങ്ങാലക്കുട രൂപതയ്ക്ക് എന്നും പ്രചോദനമാണെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്നടന്ന അനുസ്മരണദിവ്യബലിയിൽ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.

വിശുദ്ധിയും വിനയവും ഉള്ള ഹൃദയങ്ങളെ ദൈവം കൈപിടിച്ചുയര്‍ത്തുന്നു എന്നതിന്റെ തെളിവാണ് 1995 ജൂണ്‍ ഏഴിന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അസിസ്റ്റന്റായി ജെയിംസ്പിതാവ് നിയോഗിക്കപ്പെട്ടത്. ദൈവപരിപാലനയില്‍ ആശ്രയിച്ച നല്ല ഇടയന്, ജീവിതം നന്മയാക്കി മാറ്റിയ ആത്മീയ ആചാര്യന്, വിനയവും ലാളിത്യവും കൃത്യനിഷ്ഠയും കൈമുതലാക്കി വര്‍ത്തിച്ച ഇടയശ്രേഷ്ഠൻ അതായിരുന്നു മാര്‍ പഴയാറ്റില്‍.
ദൈവപരിപാലനയില്‍ ആശ്രയിച്ച് മറ്റുള്ളവര്‍ക്കു നന്മ ചെയ്ത തിരുഹൃദയോപാസകനായ ഒരു നല്ലിടയന് ഇവിടെ വിശ്രമിക്കുന്നു എന്നാണു ജെയിംസ് പിതാവിന്റെ കല്ലറയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. എല്ലാം ദൈവമഹത്വത്തിനുവേണ്ടി എന്നുള്ളതായിരുന്നു ജെയിംസ് പിതാവിന്റെ ആപ്തവാക്യം. ഇല്ലായ്മകളും പരിമിതികളും ഒക്കെ ഉണ്ടായിരുന്നിട്ടും മോശയുടെ കരുത്തോടെ അബ്രാഹത്തിന്റെ വിശ്വാസദാര്‍ഢ്യത്തോടെ ദാവീദിന്റെ പ്രസരിപ്പോടെ സോളമന്റെ വിജ്ഞാനത്തോടെ പ്രതിബന്ധങ്ങളെയും അനിശ്ചിതത്വങ്ങളെയും അതിജീവിച്ച് 32 വര്‍ഷക്കാലം രൂപതയെ ദൈവമഹത്വത്തിനായി സഹോദരങ്ങളുടെ നന്മയ്ക്കായിട്ട് അഭിവന്ദ്യ പിതാവ് വളര്‍ത്തി. പുഞ്ചിരിക്കുന്ന മുഖത്തോടെ ചുറ്റിലുമുള്ള സകലരിലും തന്നെ സമീപിക്കുന്ന ജാതിമതഭേദമെന്യേ സകലരിലും നന്മ മാത്രം കാണുകയും നന്മ ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്ത ഒരു ജീവിതശൈലിയാണ് ജെയിംസ് പിതാവിന്റേതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു.

രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവരും പത്ത് ഫൊറോന വികാരിമാരും സന്യസത സഭകളുടെ പ്രതിനിധികളായി ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറന്പിൽ, ഡോൺബോസ്കോ റെക്ടർ ഫാ. എമ്മാനുവേൽ വട്ടക്കുന്നേൽ എന്നിവരും സഹകാര്‍മികരായിരുന്നു. രൂപതയിലെ നൂറോളം വൈദികരും ദിവ്യബലിയില്‍ കാർമികരായി. രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടായിരുന്നു. രൂപതയിലെ 60,000 കുടുംബങ്ങളെയും രണ്ടര ലക്ഷത്തോളം വിശ്വാസികളെയും പ്രതിനിധീകരിച്ച് വൈദികരെക്കൂടാതെ സന്യാസിനി സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്മാര്, കൗണ്‍സിലര്‍മാര്‍, സന്യാസിനി സന്യാസ ഭവനങ്ങളിലെ സുപ്പീരിയര്മാര്, വൈദിക വിദ്യാര്‍ഥികള്‍, ഓരോ ഇടവകയിലെ കൈക്കാരന്മാര്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബകൂട്ടായ്മ രൂപത – ഫൊറോന ഭാരവാഹികള്‍, ഇടവക കേന്ദ്രസമിതി ഭാരവാഹികള്‍, രൂപത ഏകോപനസമിതി അംഗങ്ങള്‍, ദേവാലയശുശ്രൂഷികള്‍, പഴയാറ്റില്‍ കുടുംബത്തിലെ അംഗങ്ങള്‍, കത്തീഡ്രല്‍ ഇടവകയിലെ കുടുംബസമ്മേളന യൂണിറ്റ് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു