പത്ത് മാസം മാത്രം പ്രായം. ഒരു കുഞ്ഞിന്റെ ജീവന് വില 16 കോടി; എല്റോയ്ക്കായി നാടിന്റെ കാരുണ്യം തേടി കുടുംബം
എല്‍റോയ്.
ഇരിങ്ങാലക്കുട: ജീവിതം എന്തെന്ന് തിരിച്ചറിയും മുമ്പേ ഒരു വലിയ പോരാട്ടത്തിലാണ് പത്ത് മാസം പ്രായമുള്ള എല്‍റോയ്. അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി ടൈപ് 1 സ്ഥിരീകരിച്ച കുഞ്ഞിന്റെ ജീവന് നിലനിര്‍ത്താന്‍ 16 കോടി രൂപയുടെ മരുന്നാണ് വേണ്ടത്. മകന്റെ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ് ഇരിങ്ങാലക്കുട തുറവന്‍കാട് തെക്കേക്കര വീട്ടില്‍ ലിംസണും ഭാര്യ മിമിതയും. പിഞ്ചുകുഞ്ഞിന്റെ ജീവന് നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് ജീന്‍ തെറാപ്പിയാണ്. ഇതിനാവശ്യമായ മരുന്ന് വിദേശത്തുനിന്ന് എത്തിക്കണം. മരുന്നിന് മാത്രം ഏകദേശം 16 കോടി രൂപ ചെലവ് വരും. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലാണ് എല്‍റോയിയുടെ ചികിത്സ നടക്കുന്നത്.
ഇതിനോടകം ചികിത്സയ്ക്കായി കുടുംബം ആറുലക്ഷത്തോളം രൂപ ചെലവഴിച്ചുകഴിഞ്ഞു. നേരത്തെ വിദേശത്തായിരുന്ന ലിംസണ്‍ ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ദിവസവേതനത്തില്‍ ലഭിക്കുന്ന പരിമിതമായ വരുമാനം കൊണ്ട് കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ പോലും മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് എല്‍റോയ് രോഗബാധിതനായത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയേണ്ടതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. ഒരു കുടുംബത്തിന് താങ്ങാനാകാത്ത തുകയാണ് 16 കോടി.
എന്നാല്‍ ഒരുപാട് സുമനസുകളുടെ ചെറിയ കൈത്താങ്ങുകള്‍ ചേര്‍ന്നാല്‍ എല്‍റോയിയുടെ ജീവിതത്തിലേക്കുള്ള വലിയ പ്രതീക്ഷയായി അത് മാറും. പിച്ചവെച്ച് നടക്കേണ്ട പ്രായത്തില്‍ രോഗത്തോട് പൊരുതുന്ന ഈ കുഞ്ഞിന്റെ ജീവന് നിലനിര്‍ത്താന്‍ നാടിന്റെ സഹായം തേടുകയാണ് കുടുംബം. എല്‍റോയിയുടെ ചികിത്സയ്ക്കായി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ചെയര്‍മാനായും പഞ്ചായത്തംഗം തോമസ് തൊകലത്ത് കണ്‍വീനറായും ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്റെ ഇരിങ്ങാലക്കുട ഠാണാ ശാഖയില്‍ ചികിത്സാസഹായ സമിതിയുടെ പേരില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 12790100370248. FDRL0001279. ഫോണ്‍: 9995944803, 7560936971
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
കരിമ്പുലിയും പുള്ളിപ്പുലിയും റെഡി, ഇന്ന് പുലിയിറക്കം
തിരുവോണ നാളില്‍ പട്ടിണി സമരം; ടൗണ്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍
പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ, വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍ പുലിയിറക്കം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
നഗരസഭ മൈതാനം ഉഴുതുമറിച്ചു; ഗോള്‍പോസ്റ്റും തകര്‍ന്നു.