ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബികോം ഫിനാന്‍സ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച് മെഗാ ഓണസദ്യ 2026ന്റെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, മണപ്പുറം ഫിനാന്‍സ് സിഇഒ വി.പി. നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
412 വിഭവങ്ങളുമായി ബികോം ഫിനാന്‍സ് വിഭാഗത്തിന്റെ മെഗാ ഓണസദ്യ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബികോം ഫിനാന്‍സ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാസദ്യ 2026 വിഭവസമൃദ്ധിയുടെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി. മെഗാ സദ്യയില്‍ നെയ്യ്, ഉപ്പ്, ചോറ് എന്നിവ ഉള്‍പ്പടെ ആകെ 412 വിഭവങ്ങള്‍ ഒരുക്കി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, മണപ്പുറം ഫിനാന്‍സ് സിഇഒ വി.പി. നന്ദകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇരുവരും ചേര്‍ന്ന് മെഗാ സദ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ചടങ്ങില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ പാലിയേക്കര, ക്രൈസ്റ്റ് കോളജ് അലുമിനി അസോസിയേഷന് വൈസ് പ്രസിഡന്റ് ജെയ്സണ്‍ പാറേക്കാടന്‍ എന്നിവരും സന്നിഹിതരായിരുന്നു. കാഴ്ചപരിമിതിയെ മറികടന്ന് 2025 ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ റാങ്ക് 109 നേടിയ കോളജിലെ മുന്‍ അധ്യാപകന് അജയ് ആര്. രാജിനെ ചടങ്ങില്‍ വച്ച് ആദരിച്ചു. ഡയറക്ടര്‍ ഓഫ് സെല്‍ഫ് ഫിനാന്‍സിംഗ് ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ, സെല്‍ഫ് ഫിനാന്‍സിംഗ് കോഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, എച്ച്ആര്‍ കോഡിനേറ്റര്‍ ഷീബ വര്‍ഗീസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അലുമിനി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളീയ പാരമ്പര്യത്തിന്റെ രുചിയും ഓണത്തിന്റെ ആഘോഷഭാവവും നിറഞ്ഞുനിന്ന സദ്യയില്‍ 57 മധുരപലഹാരങ്ങള്‍, 61 അച്ചാറുകള്‍, 50 ചമ്മന്തികള്‍, 47 ഫ്രൈഡ് വിഭവങ്ങള്‍, 20 സാലഡുകള്‍, 71 തോരന്‍ വിഭവങ്ങള്‍, 42 സൈഡ് കറികള്‍, 21 പ്രധാന കറികള്‍, 39 പായസങ്ങള്‍ എന്നിവ ഉള്‍പ്പടെ ആകെ 412 വിഭവങ്ങളാണ് ഒരുക്കിയത്. രുചിയുടെ വൈവിധ്യത്തിനൊപ്പം സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മനോഹരമായ അനുഭവമായി. സ്റ്റുഡന്റ് കോഡിനേറ്റര്‍മാരായ ഒ.എ. നിരഞ്ജന്, അഷിക ഡേവിസ് എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ പരിപാടിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ സ്വാഗതവും മെഗാ സദ്യ കോഡിനേറ്റര്‍ സി.എല്‍. സിജി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ