മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍

കളിക്കളമായി ഒരുക്കേണ്ട മൈതാനം തകര്‍ന്ന നിലയില്‍; പ്രതിഷേധം ശക്തമാക്കുന്നു
ഇരിങ്ങാലക്കുട: കുട്ടികളുടെയും യുവാക്കളുടെയും കായികസ്വപ്നങ്ങള്‍ക്ക് വേദിയാകേണ്ട നഗരസഭാ മൈതാനം ഉപയോഗശൂന്യമായ നിലയിലായതില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. മൈതാനം അടിയന്തരമായി പൂര്‍വസ്ഥിതിയിലാക്കി കായികപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്കി.
മൈതാനത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നും മണ്ണും ചെളിയും നിറഞ്ഞും കിടക്കുന്നതിനാല്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും കായികപരിശീലനത്തിനും കളികള്‍ക്കുമായി മൈതാനം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
കളിക്കളത്തിന്റെ ദുരവസ്ഥയില്‍ നിരാശരായ കായികപ്രേമികളുടെ പ്രതിഷേധത്തിനൊപ്പം എല്‍ഡിഎഫും പങ്കുചേരുന്നതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, കെ.എസ്. പ്രസാദ്, ലേഖ ഷാജന്, നന്ദുലാല്‍ എന്നിവര്‍ നാശോന്മുഖമായ മൈതാനം സന്ദര്‍ശിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് മൈതാനം പരിപാടിക്കായി വിട്ടുനല്കിയതെന്ന ആരോപണവും കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു.
മൈതാനം കേടാകുമെന്ന കാരണത്താല്‍ മുന്‍പ് ചില സംഘടനകള്‍ക്ക് പരിപാടികള്‍ക്കായി മൈതാനം അനുവദിക്കാതിരുന്ന നഗരസഭാ അധികൃതര്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൈതാനം ആര്‍ക്ക്, എപ്പോള്‍, ഏതൊക്കെ വ്യവസ്ഥകളിലാണ് വിട്ടുനല്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ നഗരസഭ രൂപീകരിക്കണം. മൈതാനത്തിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാതെ വിവിധ പരിപാടികള്‍ക്ക് വിട്ടുനല്‍കുന്നത് കായികതാരങ്ങളോടും നഗരത്തിലെ കായികപ്രേമികളോടുമുള്ള അവഗണനയാണെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
മൈതാനം ഉടന്‍ പൂര്‍വസ്ഥിതിയിലാക്കി കുട്ടികള്‍ക്കും യുവാക്കള്‍ക്കും കായികതാരങ്ങള്‍ക്കും തിരിച്ചുനല്‍കണമെന്നും മൈതാനത്തിന്റെ നിലവാരം തകര്‍ക്കുന്ന നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം