അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഐക്യുഎസിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന എഐ പരിശീലന ശില്പശാലയില്നിന്ന്.

ഇരിങ്ങാലക്കുട: അധ്യാപനം, പരീക്ഷാമൂല്യനിര്‍ണയം, ഗവേഷണം തുടങ്ങിയ അക്കാദമിക മേഖലകളില്‍ നിര്‍മിതബുദ്ധിയുടെ (എഐ) സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപകര്‍ക്കായി ദ്വിദിന എഐ പരിശീലന ശില്പശാല സംഘടിപ്പിച്ചു. കോളജ് ഐക്യുഎസിയുടെ ആഭിമുഖ്യത്തില്‍ ഇന്റലിജന്റ് അക്കാദമിയ: ഹാര്‍നസിംഗ് എഐ ഫോര്‍ എക്സലന്‍സ് എന്ന പേരിലായിരുന്നു പരിശീലനം. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ശില്പശാല ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപൂര്‍വമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലനം.
ചോദ്യബാങ്ക് തയാറാക്കല്‍, പഠനഫലങ്ങള്‍ക്കനുസരിച്ച് ചോദ്യങ്ങള്‍ ക്രമീകരിക്കല്‍, പരീക്ഷാമൂല്യനിര്‍ണയം, മാര്‍ക്ക് രേഖപ്പെടുത്തല്‍, ലിറ്ററേച്ചര്‍ റിവ്യൂ, ഗവേഷണ റിപ്പോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ എഐ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നത് പരിശീലനത്തിലൂടെ പരിചയപ്പെടുത്തി. ഐപിഎസ്ആര്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ നിബിന് സണ്ണി, ലിന്‍വേയ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ പ്രോഡക്ട് ഇവാഞ്ചലിസ്റ്റ് പി.എസ്. ഷെറി, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഷൈലേഷ് ശിവന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. ഷെറിന് ജോസ്, ഐക്യുഎസി ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഡെല്ല തെരേസ് ഡേവിസ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി