ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
സിബിഎസ്ഇ ജില്ലാ കലോത്സവത്തില്‍ കിരീടം നേടിയ ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍.

മാള ഹോളിഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി
ഇരിങ്ങാലക്കുട: സിബിഎസ്ഇ ജില്ലാ കലോത്സവത്തില്‍ 1113 പോയിന്റുമായി ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ കിരീടം നേടി. 1077 പോയിന്റുമായി മാള ഹോളിഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും 1063 പോയിന്റുമായി മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. കലോത്സവം തുടങ്ങി ആദ്യദിനം മുതല്‍ എസ്എന്‍ വിദ്യാഭവന്റെ മുന്നേറ്റം തുടരുകയായിരുന്നു. സമാപന സമ്മേളനത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സഹോദയയുടെ മുഖ്യരക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബിനു കെ. രാജ്, ഡോ. എന്‍.എം. ജോര്‍ജ്, ഫാ. പി.ജെ. വര്‍ഗീസ്, സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.എന്‍. ഗോപകുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനറും സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. അരുണ്‍ പൈനാടത്ത് സിഎംഐ നന്ദിയും പറഞ്ഞു.


വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ