അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ സംഘടിപ്പിച്ച മായാശിരസ് കൂടിയാട്ടത്തില്‍ രാവണനായി പൊതിയില്‍ രഞ്ജിത് ചാക്യാറും സീതയായി സരിത കൃഷ്ണകുമാറും.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റേയും കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ അമ്മന്നൂര്‍ ഗുരുകുലമാണ് കൂടിയാട്ടം അവതരിപ്പിച്ചത്. കൂടിയാട്ടത്തിന് മുന്‍പ് കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രോജക്ട് ഡയറക്ടറായി നിയമിതനായ ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാരെ അമ്മന്നൂര്‍ ഗുരുകുലം അനുമോദിച്ചു. രജനീഷ് ചാക്യാര്‍ ആമുഖപ്രഭാഷണം നടത്തി.
തുടര്‍ന്ന് ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ സംവിധാനം ചെയ്ത മായാശിരസ് കൂടിയാട്ടവും അരങ്ങേറി. കൂടിയാട്ടത്തില്‍ രാവണനായി പൊതിയില്‍ രഞ്ജിത് ചാക്യാരും സീതയായി സരിത കൃഷ്ണകുമാറും രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ.എന്‍. ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍, ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, താളം ആതിരാ ഹരിഹരന്, ഗുരുകുലം അക്ഷര, ചമയം കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം
വേണുജിയും കപിലയും ഐഎഫ്പി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും