ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അമ്മയ്ക്കും മകള്‍ക്കും നേരെ മാലമോഷണശ്രമം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അമ്മയ്ക്കും മകള്‍ക്കും നേരെ മാലമോഷണശ്രമം. മോഷ്ടാവിനെ കണ്ട് ജാഗ്രത പാലിച്ചതിനാല്‍ മാല നഷ്ടപ്പെട്ടില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വടക്കെക്കര ലൈനിലെ രാജേഷ് മേനോന്റെ ഭാര്യ മായയ്ക്കും മകള്‍ക്കും നേരെയാണ് മോഷണശ്രമം നടന്നത്. മോഷ്ടാവ് പിറകെ നടക്കുന്നത് ശ്രദ്ധയില്‍പെട്ട മായയും മകളും മാലയില്‍ മുറുകെ പിടിച്ചിരുന്നു. മഹാത്മാ ലൈബ്രറി പരിസരത്ത് ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോഴാണ് മോഷ്ടാവ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മായയും മകളും ഇത് ചെറുക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവികള്‍ മോഷ്ടാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. മായയും മകളും ഈ ദൃശ്യങ്ങള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു