സുഗതകുമാരിയുടെ ഓര്‍മക്കായി നീഡ്സ് വൃക്ഷതൈ നട്ടു

ഇരിങ്ങാലക്കുട: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ ഓര്‍മക്കായി വൃക്ഷതൈ നട്ട് ആദരവ്. നീഡ്സ് ആണ് ഓഫീസ് അങ്കണത്തില്‍ വൃക്ഷതൈ നട്ട് കാവയിത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. തുടര്‍ന്ന് നടന്ന അനുസ്മരണ ചടങ്ങ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് പി.ടി.ജോര്‍ജ്, ഭാരവാഹികളായ ബോബി ജോസ്, കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ്, സക്കറിയ, ആശാലത, എന്‍.സി.വാസു എന്നിവര്‍ പ്രസംഗിച്ചു.