ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ കോളിഫ്ളവർ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: സ്പെഷൽ സബ് ജയിലിൽ കോളിഫ്ളവർ വിളവെടുപ്പ് നടത്തി. അന്തേവാസികളുടെ മാനസിക സമ്മർദം കുറയ്ക്കാനും സ്വയംപര്യാപ്തത ലക്ഷ്യമാക്കിയും ഉദ്യോഗസ്ഥരുടേയും അന്തേവാസികളുടെയും സഹകരണത്തോടെയാണു കൃഷി നടത്തുന്നത്. കൃഷിയുടെ വിളവെടുപ്പ് സൂപ്രണ്ട് ബി.എം. അൻവർ നിർവഹിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.ജെ. ജോൺസൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ പി.ജി. ബിനോയ്, പി.എസ്. അജേന്ദ്രൻ, എൻ.ടി. മിഥുൻ എന്നിവർ സന്നിഹിതരായി. വെണ്ട, വാഴ, പച്ചമുളക്, തക്കാളി, ക്യാബേജ്, പയർ, കപ്പ, ചീര എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു