സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രം കണ്ടെത്തി
ഇരിങ്ങാലക്കുട: സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രം കണ്ടെത്തി. ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ചാലക്കുടി താലൂക്ക് മുപ്ലിയം വില്ലേജില്‍ പിടിക്കപറമ്പ് ദേശത്ത് വൈക്കലപറമ്പില് രാജന്റെ ഉടമസ്ഥതയിലുള്ള പൂട്ടി കിടക്കുന്ന വീട്ടിലാണ് വ്യാജ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രം കണ്ടെത്തിയത്. 85 ലിറ്റര്‍ സാനിറ്റൈസറും 12 ലിറ്റര്‍ സ്പിരിറ്റും നിര്‍മാണ സാമഗ്രികളും സംഭവസ്ഥലത്തു നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സാനിറ്റൈസര്‍ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കു ചൊറിച്ചില്‍ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളവാക്കാന്‍ പോന്ന വ്യാജ സാനിറ്റൈസര്‍ പരിശോധനയ്ക്കായി കാക്കനാട് കെമിക്കല്‍ ലാബിലേക്കു അയച്ചു. പ്രിവന്റീവ് ഓഫീസര്‍ വിന്നി സിമേതി നേതൃത്വം കൊടുത്ത റെയ്ഡില്‍ സിഇഒമാരായ ഇ.എം. ജോസഫ്, ബെന്നി, ഡബ്ല്യുസിഇഒ പി.എസ്. രജിത എന്നിവര്‍ പങ്കെടുത്തു.


അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി