കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ഏകദിന അധ്യാപക ശില്പശാല
ഇരിങ്ങാലക്കുട: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന അധ്യാപക ശില്പശാല സംഘടിപ്പിച്ചു. ശില്പശാല സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി എം. ഷാജു ഉദ്ഘാടനം ചെയ്തു. പി.ആര്. ചഞ്ചല്‍ അധ്യക്ഷത വഹിച്ചു. ശില്പശാലയോടനുബന്ധിച്ച് വിരമിച്ച അധ്യാപക നേതാക്കളെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാന് ആദരിച്ചു. യോഗത്തില്‍ മികച്ച അധ്യാപകര്‍ക്കുള്ള എം.വി. ഡാനിയല്‍ മാസ്റ്റര്‍ പുരസ്കാരം പി.കെ. ജോര്‍ജ് വിതരണം ചെയ്തു. സാജു ജോര്‍ജ്, പ്രവീണ്‍ എം. കുമാര്‍, സൈജു കോളങ്ങാടന്, അഭിഷാദ് അസീസ്, ടി. കൃഷ്ണകുമാര്‍, നിധിന് ടോണി, ആന്റോ പി. തട്ടില്‍, നിക്സണ് പോള്‍, എം.ജെ. ഷാജി, ബി. ബിജു, കെ.വി. സുശീല്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു