മഞ്ഞള്‍ കൃഷിയില്‍ നൂറുമേനി വിളയിച്ച് വിരമിച്ച സാമ്പത്തികശാസ്ത്ര അധ്യാപകന് പ്രഫ. ജോണി സെബാസ്റ്റ്യന്‍
ഇരിങ്ങാലക്കുട: മഞ്ഞള്‍ കൃഷിയില്‍ നൂറുമേനി വിളയിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും വിരമിച്ച സാമ്പത്തികശാസ്ത്ര അധ്യാപകന് പ്രഫ. ജോണി സെബാസ്റ്റ്യന്‍ ഇപ്പോള്‍ പൂര്‍ണമായും കാര്‍ഷിക ജീവിതത്തില്‍ മുഴുകിയിരിക്കുകയാണ്. ഒരേക്കര്‍ ഭൂമിയില്‍ പ്രതിഭാ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ കൃഷി ചെയ്തു വന്‍ വിളവെടുപ്പിനു പാകമായി നില്‍ക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മഞ്ഞളിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനു വേണ്ടി മഞ്ഞള്‍ വിത്താക്കി വില്പന നടത്തി കൂടുതല്‍ കര്‍ഷകരെ ഈ മേഖലയിലേക്കു കൊണ്ടുവരാനാണു അദ്ദേഹം ആഗ്രഹിക്കുന്നത്. കൂടാതെ അത്യപൂര്‍വ ഫലവൃക്ഷതൈകളുള്ള ഉണ്ണിപ്പിള്ളിയില് ആഗ്രോ ഹൈടെക് നഴ്സറിയും അദ്ദേഹം നടത്തുന്നുണ്ട്.

ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി