നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി
നടവരമ്പ്: സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റി. ഇന്ന് നടക്കുന്ന കൂടുതുറക്കല് ശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദേവാലയത്തിനോടനുബന്ധിച്ച് പുതിയതായി നിര്‍മിച്ച കപ്പേളകള്‍ വെഞ്ചിരിച്ച് പരിശുദ്ധ സ്വര്ഗാരോപിതമാതാവിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും രൂപങ്ങള്‍ പ്രതിഷ്ഠിക്കും. നാളെ വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിപ്പിനോടുബന്ധിച്ചുള്ള ദിവ്യബലിക്ക് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 5.45 നും ഏഴിനും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് പറപ്പൂക്കര ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ജിനോ തെക്കിനിയത്ത് മുഖ്യകാര്‍മികനാകും. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ റവ.ഡോ. ആന്റു ആലപ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്റോ ചുങ്കത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.