കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി കാമദഹനം കഥകളി നടന്നു

ഇരിങ്ങാലക്കുട: കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനോഘോഷത്തിന്റെ ഭാഗമായി കാമദഹനം കഥകളി അരങ്ങേറി. ടി. വേണുഗോപാല്‍ എഴുതി ചിട്ടപ്പെടുത്തിയ കഥകളി കലാനിലയം ഗോപിയും സംഘവുമാണു രംഗത്ത് അവതരിപ്പിച്ചത്. കാമദേവനായി കലാനിലയം ഗോപിയും രതിദേവിയായി ഫാക്റ്റ് ബിജു ഭാസ്കറും ബൃഹസ്പതിയായി പാറക്കടവ് പ്രദീപ് രാജയും ശിവനായി ആര്.എല്‍.വി. പ്രമോദ് എന്നിവരും അരങ്ങിലെത്തി. സംഗീതം കലാമണ്ഡലം ജയപ്രകാശും കലാനിലയം സഞ്ജയനും ചെണ്ട കലാനിലയം ദീപക്, മദ്ദളം കലാനിലയം പ്രകാശ്, ഇടയ്ക്ക കലാനിലയം വിനായകന്, ചുട്ടി കലാനിലയം പ്രശാന്ത് എന്നിങ്ങനെ പങ്കെടുത്തു.