വൈസ് മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. മിനിമോളെ ആദരിച്ചു
ഇരിങ്ങാലക്കുട: ലോക വനിതാ ദിനത്തിന്റെ ഭാഗമായി വൈസ് മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. മിനിമോളെ ആദരിച്ചു. കോവിഡ് കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട പ്രദേശത്ത് നല്ല രീതിയിലുള്ള സേവനങ്ങളിലൂടെ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ടീമിനു നേതൃത്വം നല്കിയ വനിത എന്ന നിലയിലാണു ഡോ. മിനിമോളെ ആദരിച്ചത്. ചടങ്ങില്‍ ഇരിങ്ങാലക്കുട ക്ലബിന്റെ ചാര്‍ട്ടര്‍ പ്രസിഡന്റ് ഡോ. ദിവാകരന് മൂസ്, ശാന്തി ദിവാകരന് മൂസ്, ആദ്യകാല ക്ലബ് മെമ്പര്മായിരുന്ന മുതിര്‍ന്ന ടോമി പൊട്ടക്ക, ലൂസി ടോമി, ഔസേപ്പുണ്ണി, എല്‍സി ഔസേപ്പുണ്ണി എന്നി ദമ്പതികളെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് പി.ഡി. വിന്‍സെന്റ്, വിന്‍സി വിന്‍സെന്റ്, റാഫി പൊന്നാരി, ഡി.ജി. ജോസ് മൊയലന്, സെക്രട്ടറി ടെല്‍ഫിന്‍, മൃദുല സ്റ്റാന്‍ലി, ധന്യ ജിജു എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു