സോഷ്യല്‍ ആക്ഷന്‍ ഫോറം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ലോക വനിതാദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: സോഷ്യല്‍ ആക്ഷന്‍ ഫോറം ഗ്രാമശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ലോക വനിതാദിനം സോഷ്യല്‍ ആക്ഷന്‍ ഫോറം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെസിബിസിയുടെ അവാര്‍ഡ് കരസ്ഥമാക്കിയ ഷീബ ബെന്നി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വിജയികളായ സാഫിയുടെ ഗ്രാമശ്രീയിലെ അംഗങ്ങളായ വിന്‍സി ജോഷി, ജീജ സെബാസ്റ്റ്യന്‍, സൂസി സുനില്‍, ഷീബ ഡേവിസ് എന്നിവരെ ആദരിച്ചു. ഫാ. ജിനോ വെണ്ണാട്ടുപറമ്പില്‍, പോളി ജോര്‍ജ്, സയന്‍സി തോമസ്, ബേബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു