ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് വുമണ്‍ ഇന്‍ ലീഡര്ഷിപ് പുരസ്കാരം ക്ലെയര്‍ സി. ജോണിന്
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് ഏര്‍പ്പെടുത്തിയ ‘വുമണ്‍ ഇന്‍ ലീഡര്ഷിപ്’ പുരസ്കാരം കൈറ്റ്സ് ഫൗണ്ടേഷന് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ക്ലെയര്‍ സി. ജോണിനു ലഭിച്ചു. വിദ്യാഭ്യാസ സാമൂഹിക സ്ത്രീ ശാക്തീകരണ രംഗത്ത് കൈറ്റ്സ് ഫൗണ്ടേഷന് വഹിച്ച് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കൈറ്റ്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തതിനാണു അവാര്‍ഡ്. സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ച കഴിവുതെളിയിച്ച 15 പേര്‍ക്കാണു ഈ വര്‍ഷത്തെ പുരസ്കാരം ലഭിച്ചത്. യുവജന കൂട്ടായ്മയായ കൈറ്റ്സ് ഫൗണ്ടേഷന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായിട്ടുള്ള ക്ലെയര്‍ സി. ജോണ്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. നെടുമ്പാള്‍ ചിറയത്ത് നാട്ടുകാരന് വീട്ടില്‍ സി.എ. ജോണിന്റെയും സി.വി. കൊച്ചു മേരിയുടെയും മകളാണ്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു