കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും
തിരുനാള്‍ ആഘോഷിക്കുന്ന കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ദേവാലയം ദീപാലംകൃത പ്രഭയില്‍.
കല്ലേറ്റുംകര: കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ഇടവകയില്‍ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടേയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍കര്‍മവും മതമൈത്രിസംഗമത്തിന്റെ ഉദ്ഘാടനവും ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖന്, പഞ്ചായത്തംഗം ഡെയ്സി വര്‍ഗീസ്, വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, കല്ലേറ്റുംകര മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.എസ്. അസനാര്, കല്ലേറ്റുംകര നഗര്ണി നാരായണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലിക്ക് സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഈശോയുടെ അത്ഭുത തിരുസ്വരൂപം കൂട്ടില്‍ നിന്ന് ഇറക്കല്‍, ലദീഞ്ഞ്, നൊവേന, പള്ളിചുറ്റി പ്രദക്ഷിണം, തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കല്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി 11 ന് യൂണിറ്റുകളിലെ അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ബാന്റ് കലാകാരന്മാരുടെ സംയുക്ത ബാന്റ് വാദ്യം ആരംഭിച്ച് 11.30 ന് സമാപിക്കും.
തിരുനാള്‍ ദിനമായ നാളെ രാവിലെ 5.45 നും ഏഴിനും ദിവ്യബലി. 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഡോ. ആന്റു ആലപ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ ദിവ്യബലിയുടെ ആശീര്‍വാദം, വര്‍ണമഴ, ലേസര്‍ മാപ്പിംഗ്, ലൈറ്റ് ആന്‍ഡ് ഷോ എന്നിവ നടക്കും. 28ന് പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യബലിയും ഒപ്പീസും ഉണ്ടാകും.
ഉച്ചതിരിഞ്ഞ് 2.30ന് ഇടവകയിലെ സമര്‍പ്പിതരുടെ സംഗമം നടക്കും. ടൗണ്‍ അമ്പ് പ്രദക്ഷിണം മൂന്നിന് ദേവാലയത്തില്‍നിന്നും ഇറങ്ങി രാത്രി പള്ളിയില്‍ സമാപിക്കും. രാത്രി ഏഴിന് പള്ളിയങ്കണത്തില്‍ ബീ പോസിറ്റീവ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഫെസ്റ്റിവല്‍. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, അസി. വികാരി ഫാ. ജിതിന് പുന്നശേരി, കൈക്കാരന്മാരായ തണ്ട്യേക്കല്‍ മാത്യു ജോബി, ചിറയത്ത്് ചെമ്പന്‍ വറീത് ജോസ്, ജോസ് മത്യു കുഴുവേലി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്മെന്റ് ഫെസ്റ്റ്
ഹോണ്‍ അടിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
രാസ ലഹരി, കള്ളനോട്ട്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയായ ദയാല്‍ അറസ്റ്റില്‍
ഭാര്യയെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍കേസില്‍ പ്രതി അറസ്റ്റില്‍
ഉല്‍സവത്തിന്റെ എഴുന്നള്ളിപ്പിനെത്തിയ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി; ഇടഞ്ഞ ആന പിങ്ക് പോലീസിന്റെ കാര്‍ കുത്തി മറച്ചിട്ടു