സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന് വികാരി റവ.ഡോ. ലാസര്കുറ്റിക്കാടന് കൊടിയേറ്റം നിര്‍വഹിക്കുന്നു.
തിരുനാള്‍ 10, 11, 12 തിയതികളില്‍. 18 ന് എട്ടാമിടം ആഘോഷിക്കും
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ പിണ്ടിപ്പെരുന്നാളിന് കൊടിയേറി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വഹിച്ചു. 10, 11, 12 തിയതികളിലാണ് തിരുനാള്‍. ഇന്നും നാളയും മറ്റെന്നാളും വൈകീട്ട് 5.30 ന്റെ ദിവ്യബലിക്കു ശേഷം പ്രസുദേന്തിവാഴ്ച്ചയും പള്ളിചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും. ശനിയാഴ്ച്ച രാവിലെ ആറിന് നടക്കുന്ന ദിവ്യബലിക്കു ശേഷം മദ്ബഹയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന തിരുസ്വരൂപങ്ങള്‍ പള്ളിയകത്ത് വച്ചിരിക്കുന്ന രൂപക്കൂടുകളിലേക്ക് ഇറക്കി സ്ഥാപിക്കുന്നു.
തുടര്‍ന്ന് യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്ന അമ്പുകള്‍ വെഞ്ചിരിക്കുന്നു. വൈകീട്ട് 5.30 ന് നൊവേന, ആഘോഷമായ ദിവ്യബലി, നേര്‍ച്ച വെഞ്ചിരിപ്പ്, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, തുടര്‍ന്ന് വൈകീട്ട് എട്ടിന് സീയോന് ഹാളില്‍ മതസൗഹാര്‍ദ്ദസമ്മേളനം. മതസൗഹാര്‍ദ്ദസമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു, ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, വിവിധ മത-സാമുദായിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
തിരുനാള്‍ ദിനമായ 11 ന് രാവിലെ 10.30 ന്റെ ദിവ്യബലിക്കു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിവസം രാവിലെ 5.30 നും 7.30 നും ഉച്ചകഴിഞ്ഞ് 2.30 നും കത്തീഡ്രലിലും രാവിലെ 6.30 നും എട്ടിനും കിഴക്കേ പള്ളിയിലും ദിവ്യബലി ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കുന്നു. വൈകീട്ട് ഏഴിന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആശീര്‍വ്വാദവും ഉണ്ടായിരിക്കും.
തിരുനാളിന്റെ ഭാഗമായി നിര്‍ധനരോഗികള്‍ക്ക് മരുന്നു നല്കല്, ഭവനരഹിതര്‍ക്കായുള്ള ഭവന നിര്‍മ്മാണപദ്ധതികള്‍, കിഡ്നി രോഗികള്‍ക്കുള്ള ഫ്രീ ഡയാലിസിസ് തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടത്തും. നാളെ രാത്രി 7.30 ന് പാഞ്ചാരിമേളം. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴിന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം റൂറല്‍ പോലീസ് അസിസ്റ്റന്റ് സൂപ്രന്റ്് ടി. എസ്. സിനോജ് നിര്‍വ്വഹിക്കും. തുടര്‍ന്ന് വൈകീട്ട് 7.30 ന് ഫ്യൂഷന്‍ മ്യൂസിക് ഷോ.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ ബാന്റ് മേളം ഉണ്ടായിരിക്കും. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് വര്‍ണ്ണമഴ. 18 ന് തിരുനാള്‍ എട്ടാമിടം. വൈകീട്ട് 5.30 ന് ആഘോഷമായ ദിവ്യബലി, പള്ളിചുറ്റി പ്രദക്ഷിണം, തുടര്‍ന്ന് തിരുനാള്‍ കൊടിയിറക്കം, വര്‍ണമഴ, ഫ്യൂഷന്‍ നൈറ്റ് എന്നിവ ഉണ്ടായിരിക്കും.
കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്് കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ്ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോ. കണ്‍വീനര്‍മാരായ കെ.കെ. ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോമി ചേറ്റുപുഴക്കാരന്‍, ജോ. കണ്‍വീനര്‍ ഷാബു പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടല്‍മാണിക്യം ക്ഷേത്രത്തില്‍നടന്ന വിളിച്ചുചൊല്ലി പ്രായശ്ചിത്തം
കൂടിയാട്ട മഹോത്സവത്തില്‍ ജപ്പാനിസ്കലാകാരികളുടെ നങ്ങ്യാര്‍കൂത്ത് അരങ്ങേറി
ദനഹ തിരുനാള്‍; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ കല്‍കുരിശില്‍ തിരിതെളിഞ്ഞു
തൃശൂര്‍ റൂറല്‍ പോലീസിന് കരുത്തേകാന്‍ പുത്തന്‍ വാഹനങ്ങള്‍; നാല് മഹീന്ദ്ര ബൊലേറൊ വാഹനങ്ങള്‍ ലഭിച്ചു
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള് അമ്പെഴുന്നള്ളിപ്പുകള്‍ പ്രതിസന്ധിയിലാകുമോ… ആശങ്കയില്‍ ഇരിങ്ങാലക്കുട നിവാസികള്‍